Search Athmeeya Geethangal

644. ക്രൂശുമെടുത്തു ഞാന്‍ യേശു രക്ഷകനെ 
Lyrics : G.P.
രീതി: യേശു അഴൈക്കിറാര്‍
         
ക്രൂശുമെടുത്തു ഞാന്‍ യേശു രക്ഷകനെ
ക്ലേശങ്ങള്‍ വന്നാലും പിന്‍ചെല്ലുമേ-എന്‍ ക്രൂശുമെടുത്തു ഞാന്‍
 
1   ദു:ഖത്തിന്‍ താഴ്വരയില്‍ കഷ്ടത്തിന്‍ കാരിരുളില്‍
     തൃക്കൈകളാല്‍ താങ്ങി കര്‍ത്താവുതാന്‍ കാത്തു
     എക്കാലവുമെന്നെ നടത്തുമേ-
 
2   ഉള്ളം കലങ്ങിടിലും ഉറ്റവര്‍ മാറിടിലും
     വേണ്ടാ വിഷാദങ്ങള്‍ യേശുവിന്‍ മാറിടം
     ഉണ്ടെനിക്കു ചാരി വിശ്രമിപ്പാന്‍
 
3   എന്‍ ജീവവഴികളില്‍ ആപത്തു നാളുകളില്‍
     എന്നെ കരുതുവാന്‍ എന്നെന്നും കാക്കുവാന്‍
     എന്‍ യേശു രക്ഷകന്‍ മതിയല്ലോ-
 
4   ലോകം വെറുത്താലുമെന്‍ ദേഹം ക്ഷായിച്ചാലുമേ
     മൃത്യുവിന്‍ നാള്‍വരെ ക്രിസ്തുവിന്‍ ദീപമായ്
     ഇദ്ധരയില്‍ കത്തി തീര്‍ന്നെങ്കില്‍ ഞാന്‍-
 
5   കര്‍ത്താവിന്‍ സന്നിധിയില്‍ എത്തും പ്രഭാതത്തില്‍ ഞാന്‍
     കണ്ണീരെല്ലാമന്നു പൂര്‍ണ്ണമായ് തീര്‍ന്നെന്നും
     നിത്യതയില്‍ ക്രിസ്തന്‍ കൂടെ വാഴും-       

 Download pdf
33907477 Hits    |    Powered by Revival IQ