Search Athmeeya Geethangal

409. അടവി തരുക്കളിന്നിടയില്‍  
1   അടവി തരുക്കളിന്നിടയില്‍ ഒരു നാരകം എന്നപോലെ
    വിശുദ്ധരില്‍ നടുവില്‍ കാണുന്നേ അതിശ്രേഷ്ഠനാമേശുവിനെ
 
          വാഴ്ത്തുമേ ഞാന്‍ എന്‍റെ പ്രിയനെ ജീവകാലമെല്ലാം
          ഈ മരുയാത്രയില്‍ നന്ദിയോടെ ഞാന്‍ പാടിടുമേ-
 
2   പനിനീര്‍ പുഷ്പം ശാരോനിലവന്‍ താമരയുമേ താഴ്വരയില്‍
    വിശുദ്ധരില്‍ അതിവിശുദ്ധനവന്‍ മാസൗന്ദര്യ സമ്പൂര്‍ണ്ണനെ-
 
3   പകര്‍ന്ന തൈലംപോല്‍ നിന്‍നാമം പാരില്‍ സൗരഭ്യം വീശുന്നതാല്‍
    പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍ എന്നെ സുഗന്ധമായ് മാറ്റിടണേ-
 
4   മന:ക്ലേശതരംഗങ്ങളാല്‍ ദു:ഖസാഗരത്തില്‍ മുങ്ങുമ്പോള്‍
    തിരുക്കരം നീട്ടി എടുത്തണച്ച് ഭയപ്പെടേണ്ട എന്നുരച്ചവനേ-
 
5   തിരുഹിതമിഹെ തികച്ചിടുവാന്‍ ഇതാ ഞാനിപ്പോള്‍ വന്നിടുന്നേ
    എന്‍റെ വേലയെ തികച്ചുംകൊണ്ടു നിന്‍റെ മുമ്പില്‍ ഞാന്‍ നിന്നിടുവാന്‍

 Download pdf
34198319 Hits    |    Powered by Revival IQ