Search Athmeeya Geethangal

900. ഒരിക്കലേവനും മരിക്കും നിര്‍ണ്ണയം 
1   ഒരിക്കലേവനും മരിക്കും നിര്‍ണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാന്‍
     ദരിദ്രന്‍ ധനികന്‍ വയസ്സന്‍ ശിശുവും മരിക്കുന്നില്ലയോ ലോകേ?
 
2   പുരമേല്‍ മുളയ്ക്കും പുല്ലിന്നു സമം നരന്‍റെ ജീവിതമുലകില്‍
     വാടിപ്പൊഴിയും പുഷ്പം പോലവന്‍ ഓടിപ്പോം നിഴല്‍പോലെ
 
3   നാലു വിരലേ മര്‍ത്യനായുസ്സു നില്‍ക്കുന്നോരെല്ലാം മായ
     വേഷനിഴലില്‍ നടന്നു തങ്ങള്‍ നാള്‍ കഴിക്കുന്നേ കഥപോലെ-
 
4   ഒന്നും നാം ഇഹേ കൊണ്ടുവന്നില്ല ഒന്നും കൂടാതെ പോകും
     സമ്പാദിച്ചതു പിന്നില്‍ തള്ളണം നമ്പിക്കൂടല്ലേ ലോകം-

 Download pdf
33907368 Hits    |    Powered by Revival IQ