Search Athmeeya Geethangal

920. ഒരിക്കലുമിളകാത്ത ശിലസമാനം 
Lyrics : T.K.S.
  
രീതി: ഇഹത്തിലെ ദുരിതങ്ങള്‍
 
1   ഒരിക്കലുമിളകാത്ത ശിലസമാനം ക്രിസ്തുയിരിയ്ക്കവേ-യിളകുന്ന
     മണല്‍പരപ്പില്‍ പണിയുന്ന ഭവനങ്ങളതു വെറും ബുദ്ധികേടെ-
     ന്നറിയുന്നില്ലല്‍പവുമീയുലകം ജനം
         
          മാരിയേറി ജലം കരേറിയലച്ചടിക്കവേ എന്താകും?
          ഉറപ്പുള്ള പാറയിന്മേല്‍ പണിയുന്ന ഭവനമ-
          തില്ലാതെ നില്‍ക്കും ബലത്തോടെ-
 
2   കുലം, ബലം, സ്ഥലം, ധനം, വിദ്യയിവയെല്ലാം മണല്‍
     സ്ഥിരതയില്ലൊന്നിനുമീ ധരണി തന്നില്‍
     ഇതില്‍ മനമുറപ്പിച്ചു ജീവിതത്തെ പണിയുവാന്‍
     തുനിയുന്നതബദ്ധമെന്നറിഞ്ഞുകൊള്‍വിന്‍-
 
3   മരിച്ചുയിര്‍ത്തവനുണ്ടോ മറിയുന്നു മന്നിതിലെ
     മദമിളകിടും ജനസ്ഥിതി മൂലം
     സകലവുമിളകിടും മലകളുമൊഴുകിടും
     ഉലയുകില്ലൊരിക്കലുമവനിലുള്ളോര്‍-
 
4   ഭവനം പണിയുന്നവരകലെക്കളഞ്ഞ കല്ലാ-
     മവന്നരികണഞ്ഞിന്നു പണിയപ്പെട്ടാല്‍
     നവജീവനകല്ലുകളാ-ലുളവാകുമാത്മീയ
     ഭവനമായ് നിലകൊള്ളുമിളകാതെ-                 

 Download pdf
33907254 Hits    |    Powered by Revival IQ