Search Athmeeya Geethangal

454.  Ht¶-bp-sÅ-\n-¡m-\-µ-ap-e-In 
Lyrics : M.E.C.
1 ഒന്നേയുള്ളെനിക്കാനന്ദമുലകില്‍ യേശുവിന്‍ സന്നിധിയണയുവതേ
അന്നേരം മമ മാനസഖേദം ഒന്നായകലും വെയിലില്‍ ഹിമംപോല്‍
 
2 മാനം ധനമീ മന്നിന്‍ മഹിമകളൊന്നും ശാന്തിയെ നല്‍കാതാം
ദാഹം പെരുകും തണ്ണീരൊഴികെ ലോകം വേറെ തരികില്ലറിക-
 
3 നീര്‍ത്തോടുകളില്‍ മാനെപ്പോലെന്‍ മാനസമീശനില്‍ സുഖം തേടി
വറ്റാജീവജലത്തിന്‍ നദിയെന്‍ വറുമയെയകറ്റി നിര്‍വൃതിയരുളി-
 
4 തന്‍ബലിവേദിയില്‍ കുരികിലും മീവലും വീടും കൂടും കണ്ടതുപോല്‍
എന്‍ബലമാം സര്‍വ്വേശ്വരനില്‍ ഞാന്‍ സാനന്ദമഭയം തേടും സതതം-
 
5 കണ്ണീര്‍ താഴ്വരയുണ്ടെനിക്കനവധി മന്നില്‍ ജീവിത പാതയതില്‍
എന്നാലും ഭയമെന്തിനെന്നരികില്‍ 
നന്നായവന്‍ കൃപമഴപോല്‍ ചൊരികില്‍-

 Download pdf
30275534 Hits    |    Powered by Revival IQ