Search Athmeeya Geethangal

1073. ഒന്നേ ഒന്നാണെന്നാഗ്രഹം വല്ലഭ 
Lyrics : K.J.G.
ഒന്നേ ഒന്നാണെന്നാഗ്രഹം വല്ലഭദേവാ നിന്നെക്കാണാന്‍
നിന്നുടെ മന്ദിരെയെന്‍ ധ്യാനമായ്
എന്നും നിന്‍ ഗേഹെ ഞാന്‍ പാര്‍ക്കണം
 
1   എന്‍പാത തന്നില്‍ നീയെന്‍ ദീപം എന്‍കൂടെയെന്നും നീയേ തോഴന്‍
     ഭീതിയിന്‍ ഹേതുവായേതുമേയില്ലെന്‍
     ജീവനും ശക്തിയും നീ താന്‍ യഹോവെ-
 
2   നിന്മുഖം തേടാന്‍ നീയോതിയെ എന്മനം തേടും നിന്‍ ജ്യോതിയെ
     നിന്മുഖം കാണ്മവര്‍ ശോഭിതരെന്നും ഖിന്നതയായവര്‍ കാണ്മതേയില്ല-
 
3   എന്നാത്മദാഹം നിന്നോടെന്നും എന്നാത്മ നാഥാ താതാ ദേവാ
     ആത്മാവാം നിന്നെയെന്നാത്മാവു കാണു-
     ന്നാത്മസ്വരൂപാ നീയെന്നുള്ളില്‍ തന്നെ-
 
4   എങ്ങും നിറഞ്ഞോനെല്ലാം ചമച്ചുന്നതന്‍ തന്നെ ഞാന്‍ കാണ്മതോ
     ജീവനും തന്നതാം സ്നേഹം വിരിഞ്ഞു കാല്‍വറി കണ്ടോരാരൂപമായെന്നും
 
5   സര്‍വ്വാധിനാഥന്‍ തേജോരൂപന്‍ സര്‍വ്വേശപുത്രന്‍ ഭൂമൗ വാഴും
     സര്‍വ്വസമ്പൂര്‍ണ്ണനെ തന്മക്കള്‍ കാണും
     സര്‍വ്വസമ്മോദം തന്‍കൂടെന്നു വാഴും-             

 Download pdf
33907185 Hits    |    Powered by Revival IQ