Search Athmeeya Geethangal

608. ഏറ്റം സമാധനമായ് എന്‍ ജീവിതം  
Lyrics : T.K.S
1   ഏറ്റം സമാധനമായ് എന്‍ ജീവിതം പരമരക്ഷകനേശുവേ
     ഏറ്റു പറഞ്ഞു വിശ്വാസമവനില്‍ വച്ചാശ്രയിച്ച നാള്‍ മുതല്‍
    
          പാടുമെന്നും മോദമായ് സംഗീതമുച്ചനാദമായ്
          എന്‍ജീവകാലമാകവേ ഞാന്‍ വാഴ്ത്തിപ്പുകഴ്ത്തിടുമേ-
 
2   ക്രൂശില്‍ ചൊരിഞ്ഞ തന്‍രക്തം മൂലമായ് സമാധനമുളവായത്
     നിത്യജീവന്‍ നല്‍കാന്‍ ശക്തനാണെന്നുയിര്‍പ്പാല്‍ താന്‍ വ്യക്തമാക്കി ഹാ!-
 
3   അന്ധരായി ലോകരാകവേയങ്ങലഞ്ഞുഴന്നിടും കാലവും
     തന്മുഖത്തു നിന്നുമത്ഭുത പ്രകാശമെപ്പോഴും ലഭിച്ചിടും-
 
4   മൃത്യുഭീതിയില്ല ലേശമെന്‍പ്രിയന്‍ മരണം ജയിച്ച വീരനാം
     മൃത്യുശേഷവും പിരിഞ്ഞിടാത്ത മിത്രമായ് ഇക്രിസ്തുമാത്രമാം-
 
5   ശത്രുഭയങ്കരമായ വിധത്തില്‍ പ്രവര്‍ത്തിച്ചിടുമീ ജഗത്തില്‍
     ഭീതിവേണ്ട ലോകം ഞാന്‍ ജയിച്ചുവെന്ന വാക്കെനിക്കു പിന്‍ബലം-

 Download pdf
33907200 Hits    |    Powered by Revival IQ