Lyrics : K.V.S.‘Twinkle, twinkle, little star’
1 ഏറ്റം ചെറിയ ജ്യോതിസ്സേ ലോകത്തിന്നു മുകളില്‍ നീ
വാനത്തിങ്കല്‍ വൈരം പോല്‍ നില്ക്കുന്നതാശ്ചര്യമാം-
2 ശോഭിക്കുന്ന സൂര്യന് താന്‍ അസ്തമിക്കും വേളയില്‍
കാണിക്ക നിന്ശോഭയെ-രാമുഴുവന്‍ ലോകത്തില്‍
3 ഇരുളിലുള്ള പാന്ഥനു വഴി തെളിച്ചു കാട്ടുവാന്‍
നീ പ്രകാശിച്ചില്ലെങ്കില്‍ തെറ്റിപ്പോമാ സാധുതാന്-
4 നിന്നെക്കണ്ടു ഞാനിതാ സന്തോഷിക്കുന്നീവിധം
നിന്നെയാക്കിവയ്ക്കുവാന് ദൈവം ഹിതമായല്ലോ!
5 ഇത്ര ദൂരമെത്തും നിന് കാന്തിയേവമെങ്കിലോ
നിന്നോടടുത്തിടുമ്പോള് എന്തു ശോഭ കണ്ടിടും!
6 പരിചയിക്കുംതോറും നിന്കുറവില്ലാത്ത ശോഭയെ
കാണുന്നുണ്ടു ഞങ്ങളീ നിന്നിലെന്നും ജ്യോതിസ്സേ!
7 കാലമെത്ര കഴികിലും മാറ്റമിന്നേ നാള്‍വരെ
നിന്നില്ലില; നിത്യമായ് നീയിരിക്കുമിങ്ങനെ-
8 മിന്നിടുന്ന കീടങ്ങള്‍ നിന്റെ കാന്തിയേന്തുകില്
നില്‍ക്കുമോ നിന്സത്യമാം ശോഭയ്ക്കു മുന്പായവ-
9 ചുട്ടെടുത്ത സ്വര്‍ണ്ണത്തിന് കട്ടപോല് നീ മിന്നിടും
വാനലോകത്തിങ്കല് നീ എന്നെന്നേക്കും ജ്യോതിസ്സേ!
Download pdf