Search Athmeeya Geethangal

1024. ഏറെയാമോ നാളിനിയും യേശുവെ 
Lyrics : M.E.C.
    
ഏറെയാമോ നാളിനിയും യേശുവെ കാണുവാന്‍-ഹാ!
 
1   ദുരിതമെഴുമീ ധരയില്‍ വന്നോ!
     കുരിശിലുയരും എനിക്കായ് തന്നോ! ആ ആ ആ
     പ്രേമനിധിയെ കാണുവതെന്നിനി?-
 
2   എന്നെയോര്‍ത്തു കരഞ്ഞ കണ്ണില്‍
     മിന്നും സ്നേഹപ്രഭയെ വിണ്ണില്‍ ആ ആ ആ
     ചെന്നു നേരില്‍ കാണുവതെന്നിനി?-
 
3   വിശ്വസിപ്പോര്‍ വീതമായി
     വിശ്വമേകും വിനകള്‍ തീര്‍ക്കും ആ ആ ആ
     വീട്ടില്‍ ചെന്നു ചേരുവതെന്നിനി?-
 
4   പിരിഞ്ഞുപോയ പ്രിയരെ കണ്ടു
     പരമനാട്ടില്‍ കുതുകം കൊണ്ടു ആ ആ ആ
     പുതിയ ഗീതം പാടുവതെന്നിനി?-
 
5   ഇന്നു ഞാനെന്‍ ഹൃദയക്കണ്ണാല്‍
     എന്നും കാണും തന്‍ മുഖമെന്നാല്‍ ആ ആ ആ
     മുഖാമുഖമായ് കാണുവതെന്നിനി?-        

 Download pdf
33907106 Hits    |    Powered by Revival IQ