Search Athmeeya Geethangal

67. ഏതൊരു കാലത്തും ഏതൊ 
Lyrics : M.E.C.
ഏതൊരു കാലത്തും ഏതൊരു നേരത്തും
യേശവെ നിന്നെ ഞാന്‍ സ്തുതിക്കും
ഇമ്പമാണെങ്കിലും തുമ്പമാണെങ്കിലും
എന്‍പരാ! നിന്നെ ഞാന്‍ സ്തുതിക്കും
 
1.   എന്‍ ഭയം നീക്കി എന്നഘം പോക്കി
     എന്നെ നന്നാക്കി നീ നിന്‍ മകനാക്കി
 
2   നല്ലവന്‍ നീയേ വല്ലഭന്‍ നീയേ
     അല്ലലേറുമ്പോളെന്നാശ്രയം നീയേ-
 
3   ബാലസിംഹങ്ങള്‍ വിശന്നിരിക്കുമ്പോള്‍
     പാലനം നല്‍കും നീ നിന്‍സുതര്‍ക്കെന്നും
 
4   നിന്നെ നോക്കുന്നോര്‍ ലജ്ജിതരാകാ
     നിന്‍ ജനം നിത്യം പ്രശോഭിതരാകും
 
5   ആദിയും നീയേ അനാദിയും നീയേ
     അന്തവും നീയേയെന്‍ സ്വന്തവും നീയേ

 Download pdf
33906838 Hits    |    Powered by Revival IQ