Search Athmeeya Geethangal

447. ക്രൂശിന്‍റെ വചനം ദൈവശക്തിയും 
Lyrics : C.J.P.
ക്രൂശിന്‍റെ വചനം ദൈവശക്തിയും
ദൈവജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും
എന്നെന്നും ജീവശക്തി നല്‍കിടും
ജീവിതത്തെ ധന്യമാക്കി തീര്‍ത്തിടും (2)
 
1   ആദിയില്‍ വചനമായിരുന്നവന്‍
    ജഡമെടുത്ത് ഭൂവില്‍ വന്നു പാര്‍ത്തവന്‍
    പാപികളെ തേടിവന്ന രക്ഷകന്‍
    പാപം നീക്കാന്‍ യാഗമായി തീര്‍ന്നവന്‍-
 
2   അല്‍പജ്ഞാനികളെ ജ്ഞാനിയാക്കുവാന്‍ 
    സത്യമാം വചനമൊന്നു മാത്രമേ
    സത്യവും കൃപയും നിറഞ്ഞുവന്നവന്‍
    സത്യത്തില്‍ വഴി നടത്തി പാലിക്കും (2)
 
3   കൂരിരുള്‍ നിറഞ്ഞ ലോകയാത്രയില്‍
    കൂടെയുണ്ടെന്നരുളി ചെയ്ത നാഥനേ
    ക്രൂശിന്‍റെ വചനത്താല്‍ പ്രകാശിച്ചും
    ഏതു പാതയിലും നമ്മെ കരുതിടും (2)   

 Download pdf
33906949 Hits    |    Powered by Revival IQ