Search Athmeeya Geethangal

607. ഏതു നേരവുമേശുനാഥനെന്നാ 
Lyrics : T.K.S.
       
രീതി: ഇന്നും രാവിലെ വന്നു
 
1   ഏതു നേരവുമേശുനാഥനെന്നാശ്രയമതാലേതുമേ
     ഭീതി കൂടാതെ പാരിതിലധിവാസം ഞാന്‍ തുടര്‍ന്നിടുമേ
 
2   സാത്താനോരോരോ തന്ത്രങ്ങള്‍ മൂലം താഴ്ത്താനായ് സമീപിച്ചാലും
     കൈത്താങ്ങല്‍ തന്നുയര്‍ത്തിടുന്നേശു ക്രിസ്തനാം കരുത്തുള്ളവന്‍-
 
3   വന്‍നിരാശകള്‍ വന്നെന്‍ മാനസേ വാണിടാന്‍ തുടങ്ങിടുമ്പോള്‍
     എന്നിലുമെന്‍ പിതാവിലും നമ്പുകെന്നവനന്‍പോടോതിടും-
 
4   ആവശ്യങ്ങളലട്ടിടുന്നൊരു നേരത്തു തന്‍റെ ചാരത്തു
     ആശ്വാസം തേടി ഞാനണഞ്ഞിടും താനെനിക്കൊരു സമ്പത്ത്-
 
5   രോഗങ്ങള്‍ ദേഹമാക്രമിക്കിലും ശോകമില്ലതിലൊന്നിലും
     ജീവദായകനേശു നായകനെന്‍ സഹായകനെപ്പോഴും-
 
6   എന്‍റെ നാടിവിടിന്നില്ല ഭൂമി തന്‍റെ നാടാകുമന്നല്ലാ-
     താനന്ദം ഭൂമിവാസത്തിലില്ല താനെന്‍റെ പരമാനന്ദം-                         T.K.S.

 Download pdf
33907343 Hits    |    Powered by Revival IQ