Search Athmeeya Geethangal

191. ഏകസത്യദൈവമേ എന്‍റെ ദൈവമേ 
Lyrics : G.K.G
1   ഏകസത്യദൈവമേ എന്‍റെ ദൈവമേ
     എന്നുമുള്ള ദൈവമേ എന്‍റെ ദൈവമേ
     നീ തന്നെ ദൈവം നീ മാത്രം ദൈവം (2)
     നീയെന്നും അത്യുന്നതന്‍ (2)
 
2   ആഴിയും അനന്തമാം താരവീഥിയും
     ഊഴിയും പ്രപഞ്ചവും സൃഷ്ടി ചെയ്തവന്‍
     നീ തന്നെ ദൈവം നീ മാത്രം ദൈവം (2)
     നീയെന്നും സര്‍വ്വശക്തനാം (2)
 
3   ഏകജാതനെയെനിക്കേകിയവന്‍ നീ
     ഏഴയെന്നെ അത്രമേല്‍ സ്നേഹിപ്പവന്‍ നീ
     നീ തന്നെ ദൈവം നീ മാത്രം ദൈവം (2)
     നീയെന്നും അത്യുന്നതന്‍ (2)
 
4   എന്നുമീ ധരിത്രിയില്‍ കൂടെയുള്ളവന്‍
     ഇന്നുമെന്നുമൊന്നുപോലെ കാത്തിടുന്നവന്‍
     നീ തന്നെ ദൈവം നീ മാത്രം ദൈവം (2)
     നിയെന്നും മതിയായവന്‍ (2)          

 Download pdf
33907222 Hits    |    Powered by Revival IQ