Search Athmeeya Geethangal

973. ഏകരാജന്‍-യേശുനാഥന്‍ ഭൂവില്‍  
Lyrics : T.K.S.
ഏകരാജന്‍-യേശുനാഥന്‍ ഭൂവില്‍ വാഴുമേ
ലോകാധിപന്മാരാകവേ തന്മുമ്പാകെ വണങ്ങിടുമേ
 
1   മന്നവനൊരുവന്‍ നീതിയില്‍ വാഴുമെന്ന തിരുവചനം
     നിര്‍ണ്ണയമതുപോല്‍ നിവര്‍ത്തിക്കുമതിനാല്‍ നവയുഗം കൈവരുമേ
 
2   സൃഷ്ടികള്‍ ദൈവമക്കളിന്‍ വെളിപ്പാടിഷ്ടമായ് കാത്തിടുന്നു
     പുഷ്ടിയായ് ഫലങ്ങള്‍ നല്‍കിടുവാന്‍ സന്തുഷ്ടിയോടാശിക്കുന്നു-
 
3   വരണ്ടനിലം മരുഭൂമിയും മോദം പൂണ്ടഖിലം വിളയും
     നിര്‍ജ്ജനദേശം പനിനീര്‍ കുസുമം പൂത്തുമണം വിതറും-
 
4   ദൈവത്തിന്‍ മഹത്ത്വം തേജസ്സും നിത്യം ഉര്‍വ്വിയെല്ലാം നിറയും
     ഗര്‍വ്വമകന്നു സര്‍വ്വരുമന്നു ദൈവമൊന്നെന്നറിയും-
 
5   ദു:ഖവും നെടുവീര്‍പ്പൊക്കെയും നീങ്ങി സൗഖ്യസമ്പൂര്‍ണ്ണരായി
     രക്ഷിതരേവരും സീയോന്‍പുരിയതിലക്ഷയരായ് വരുമേ-             T.K.S.

 Download pdf
33906966 Hits    |    Powered by Revival IQ