Search Athmeeya Geethangal

870. ഉള്ളുരുകി പ്രാര്‍ത്ഥിപ്പാനായ് 
Lyrics : A.J.J.
1   ഉള്ളുരുകി പ്രാര്‍ത്ഥിപ്പാനായ് ഉന്നതന്‍ തന്നതാം വേളകളില്‍
     പിന്നെയും എന്നെ വെടിപ്പാക്കുവാന്‍ മന്നിതിലടിയനെ അനുവദിച്ചു
         
          ഉണ്മയോടെന്നെ സ്നേഹിച്ചവന്‍ കണ്മണിപോലെ കരുതിയവന്‍
          വീണുപോകാതെ താങ്ങിയവന്‍ നന്മയായെല്ലാം തീര്‍ത്തിടുന്നു
 
2   ശത്രുവിന്‍ മുമ്പില്‍ പതറിടാതെ സത്യവുമായ് നില്‍പ്പാന്‍ ശക്തിയേകി
     നിത്യനാം ദൈവമേ നിന്നെ മാത്രം മിത്രമായ് അടുത്തറിഞ്ഞീയടിയാന്‍-
 
3   ഭയം സംശയങ്ങളെല്ലാമകലാന്‍ സാത്താന്യതന്ത്രങ്ങളെ ഒഴിയാന്‍
     പാപങ്ങളിന്മേല്‍ ജയം നേടുവാന്‍ വചനമെന്നും തുണയായിരുന്നു-
 
4   കര്‍ത്തനേ നിന്‍സ്വരം ശ്രവിച്ചിടുവാന്‍ പ്രാര്‍ത്ഥനയാലെന്നെ ബലപ്പെടുത്തി
     മടുത്തുപോകാതെ പ്രാര്‍ത്ഥിക്കുവാന്‍പ്രാപ്തനാക്കിടണേ പ്രാണനാഥാ

 Download pdf
33907415 Hits    |    Powered by Revival IQ