Lyrics : M.K.
രീതി: അതിരാവിലെ തിരു
1 ഉഷഃകാലം നാം എഴുന്നേല്ക്കുക പരനേശുവെ സ്തുതിപ്പാന്‍
ഉഷഃകാലം എന്താനന്ദം നമ്മള് പ്രിയനോടടുത്തിടുകില്‍-
2 ഇതുപോലൊരു പ്രഭാതം നമുക്കടുത്തിടുന്നു മനമേ
ഹായെന്താനന്ദം നമ്മള് പ്രിയനാശോഭ സൂര്യനായ് വരുമ്പോള്‍-
3 നന്ദിയാലുള്ളം തുടിച്ചിടുന്നു തള്ളയാമേശു കാരുണ്യം
ഓരോന്നോരോന്നായ് ധ്യാനിപ്പാനിതു നല്ല സന്ദര്‍ഭമാകുന്നു-
4 ഇന്നലെ ഭൂവില്‍ പാര്ത്തിരുന്നവരെത്ര പേര് ലോകം വിട്ടുപോയ്!
എന്നാലോ നമുക്കൊരു നാള്‍കൂടെ പ്രിയനെ പാടി സ്തുതിക്കാം-
5 നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു നഗ്നനായ്ത്തന്നെ പോകുമെ-
ലോകത്തിലെനിക്കില്ല യാതൊന്നും എന്റെ കൂടന്നു പോരുവാന്‍
6 ഹാ! എന്‍പ്രിയന്റെ പ്രേമത്തെയോര്ത്തിട്ടാനന്ദം, പരമാനന്ദം!
ഹാ! എന്‍പ്രിയനാ പുതുവാന ഭൂദാനം ചെയ്തതെന്താനന്ദം!
7 മരുവില്‍ നിന്നു പ്രിയന്മേല് ചാരി വരുന്നോരിവളാരുപോല്
വനത്തില്‍കൂടെ പോകുന്നേ ഞാനും സ്വന്തരാജ്യത്തില്‍ ചെല്ലുവാന്‍-
8 കൊടുങ്കാറ്റുണ്ടീ വനദേശത്തെന്‍ പ്രിയനേ എന്നെ വിടല്ലേ
കൊതിയോടു ഞാന്‍ വരുന്നേയെന്റെ സങ്കടമങ്ങു തീര്‍ക്കണേ-
![](images/PDF.gif)
Download pdf