Lyrics : P.M.K.
രീതി: വന്ദനം യേശുപരാ
ഉല്ലാസമായ് നടക്കും സഹോദരാ! നല്ലപോല്‍ ചിന്തചെയ്ക
പുല്ലിന് പൂ പോലെ നിന്റെ പ്രഭാവങ്ങളെല്ലാമൊഴിഞ്ഞിടുമേ
1 നല്ല സുഖം ബലവും നിനക്കുണ്ടെന്നല്ലോ നിനയ്ക്കുന്നു നീ?
തെല്ലുനേരത്തിനുള്ളിലവയൊന്നുമില്ലാതെയായ് ഭവിക്കാം-
2 മല്ലന്മാരായുലകില് ജീവിച്ചവരെല്ലാമിപ്പോളെവിടെ?
നല്ലപോല്‍ ചിന്തിക്ക നീ അവര്‍ ശവക്കല്ലറയിലല്ലയോ?-
3 എല്ലാ ജനങ്ങളെയും വയലിലെ പുല്ലിനു തുല്യമായി
ചൊല്ലുന്നു സത്യവേദം ലവലേശമില്ല വ്യത്യാസമതില്-
4 കല്ലുപോലെ കടുത്ത നിന്‍ഹൃദയം തല്ലിയുടപ്പതിന്നായ്
ചെല്ലുക യേശുപാദേ അവന് നിന്നെ തള്ളുകില്ല ദൃഢം-
5 വല്ലഭനേശുവിനെ സ്നേഹിക്കുക ഇല്ലയോ സ്നേഹിതാ നീ ?
നല്ലിടയന് നിനക്കായ് ജീവന് വെടിഞ്ഞില്ലയോ ക്രൂശതിന്മേല്‍!-
![](images/PDF.gif)
Download pdf