Search Athmeeya Geethangal

741. ഉയര്‍ത്തിടും ഞാന്‍ എന്‍റെ കണ്‍കള്‍ 
Lyrics : K.V.D.
ഉയര്‍ത്തിടും ഞാന്‍ എന്‍റെ കണ്‍കള്‍ തുണയരുളും വന്‍ഗിരിയില്‍
എന്‍സഹായം വാനം ഭൂമി അഖിലം വാഴും യഹോവയില്‍
 
1   യിസ്രായേലിന്‍ കാവല്‍ക്കാരന്‍ നിദ്രാഭാരം തൂങ്ങുന്നില്ല
     യഹോവയെന്‍ പാലകന്‍ താന്‍ ഇല്ലെനിക്കു ഖേദമൊട്ടും-
 
2   ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു
     നീതിയിന്‍ സല്‍പാതകളില്‍ നിത്യവും നടത്തിടുന്നു-
 
3   ശോഭയേറും സ്വര്‍പ്പുരിയിന്‍ തീരമതില്‍ ചേര്‍ത്തിടുന്നു
     ശോഭിതപുരത്തിന്‍ വാതില്‍ എന്‍മുമ്പില്‍ ഞാന്‍ കണ്ടിടുന്നു-
 
4   വാനസേന ഗാനം പാടി വാണിടുന്നു സ്വര്‍ഗ്ഗസീയോന്‍
     ധ്യാനിച്ചിടും നേരമെന്‍റെ മാനസം മോദിച്ചിടുന്നു            

 Download pdf
33906947 Hits    |    Powered by Revival IQ