Search Athmeeya Geethangal

51. ഉന്നതനേശുവെ വാഴ്ത്തിടുവിന്‍ 
Lyrics : G.P.
1   ഉന്നതനേശുവെ വാഴ്ത്തിടുവിന്‍
     ഉച്ചത്തില്‍ സ്തുതി പാടിടുവിന്‍
     വന്ദിതനാമവന്‍ വല്ലഭനാം നാം വന്ദനം ചെയ്തിടുവിന്‍
 
          ഹല്ലെലുയ്യ! ഹല്ലെലുയ്യ! ഹല്ലെലുയ്യ! പാടിടുവിന്‍
          വല്ലഭനെ പുകഴ്ത്തിടുവിന്‍
 
2   മന്നിതില്‍ വന്നവന്‍ മാനവനായ്
     തന്നുയിര്‍ തന്നു മാനവര്‍ക്കായ്
     ഇന്നു മഹിമയില്‍ വാഴുന്നു നമുക്കായ്
     ഉന്നതനായ് മാനുവേല്‍-
 
3   നാള്‍തോറും ഭാരം ചുമന്നൊഴിക്കും
     നല്ലൊരു രക്ഷാനായകന്‍ താന്‍
     ആകയാല്‍ ചിന്താഭാരങ്ങളകന്നിന്നൂഴിയില്‍ പാര്‍ക്കുക നാം
 
4   ശിക്ഷകള്‍ തന്നാലും കൈവിടാതെ
     രക്ഷകന്‍ കാത്തു സൂക്ഷിച്ചിടും
     നന്മയല്ലാതവന്‍ തിന്മയായൊന്നും നല്‍കയില്ലൊരിക്കലുമേ-
 
5   വന്നിടും വാനവിതാനമതില്‍
     ചേര്‍ന്നിടും നമ്മള്‍ തന്നരികില്‍
     പാര്‍ത്തിടും തന്‍ മുഖകാന്തിയിലെന്നും
     സ്തോത്രം ഹാ! ഹല്ലെലുയ്യ!-          

 Download pdf
33906822 Hits    |    Powered by Revival IQ