Search Athmeeya Geethangal

126. സ്തോത്രം പാടിടും ഞാന്‍ എന്നാ 
സ്തോത്രം പാടിടും ഞാന്‍ എന്നായുസ്സിന്‍ നാളെല്ലാം
നിന്‍ദയ ഓര്‍ത്തെന്നെന്നും നിന്നെ സ്തുതിച്ചിടും ഞാന്‍
 
1   പാപത്തിന്നധീനതയില്‍ കിടന്ന
     ദുഷ്കര്‍മ്മിയാമെന്നെ വിടുവിച്ചു
     ഘോരവൈരിയിന്‍ ശിരസ്സിനെ തകര്‍ത്തെനിക്കായ്
     കീര്‍ത്തനം പാടുവാന്‍ കൃപ തന്നു-
 
2   നിന്‍കൃപകള്‍ എത്ര മോഹനമേ നിന്‍ക്രിയകള്‍
     എത്ര അഗാധമേ
     എണ്ണമില്ലാത്ത സ്വര്‍ഗ്ഗീയ ദാനങ്ങളാല്‍
     ഏഴയെ അനുഗ്രഹിച്ചു കാത്തതിനാല്‍
 
3   സന്തോഷത്തോടെന്നും വന്നിടുമേ
     സംഗീതത്തോടെ നിന്‍ സന്നിധിയില്‍
     ദൈനംദിനം നടത്തുന്ന വന്‍കൃപയ്ക്കായ്
     നന്ദിയോടെന്നും ഞാന്‍ സ്തുതിച്ചിടുമേ    

 Download pdf
48673166 Hits    |    Powered by Oleotech Solutions