Search Athmeeya Geethangal

377. ക്രൂശില്‍നിന്നും പാഞ്ഞൊഴുകീടുന്ന 
Lyrics : P.P.
1   ക്രൂശില്‍നിന്നും പാഞ്ഞൊഴുകീടുന്ന
     ദൈവസ്നേഹത്തിന്‍ വന്‍കൃപയെ
     ഒഴുകിയൊഴുകി അടിയനില്‍ പെരുകേണമേ സ്നേഹസാഗരമായ്
 
          സ്നേഹമാം ദൈവമെ നീയെന്നില്‍
          അനുദിനവും വളരേണമേ ഞാനോ കുറയേണമേ! (2)
 
2   നിത്യസ്നേഹം എന്നെയും തേടി വന്നു
     നിത്യമാം സൗഭാഗ്യം തന്നുവല്ലൊ ഹീനനെന്നെ മെനഞ്ഞല്ലൊ
     കര്‍ത്താവിനായ് മാനപാത്രമായ്-
 
3   ലോകത്തില്‍ ഞാന്‍ ദരിദ്രനായിടിലും
     നിന്‍സ്നേഹം മതിയെനിക്കാശ്വാസമായ്
     ദൈവസ്നേഹം എന്നെയും ആത്മാവിനാല്‍ സമ്പനാക്കിയല്ലോ-
 
4   മായാലോകെ പ്രശംസിച്ചിടുവാന്‍
     യാതൊന്നുമില്ലല്ലോ പ്രാണനാഥാ
     ദൈവസ്നേഹം ഒന്നെയെന്‍ പ്രശംസയേ എന്‍റെ ആനന്ദമേ-    

 Download pdf
33907184 Hits    |    Powered by Revival IQ