Search Athmeeya Geethangal

871. ഉന്നതനാം എന്‍ യേശുവേ നീയെനി 
ഉന്നതനാം എന്‍ യേശുവേ നീയെനിക്കെന്നാളും
ആശ്രയം നീ ആലംബം നീ സകലവും നീ മാത്രം
 
1   എന്നും രാവിലെ നിന്നെ കണ്ടുണരാന്‍ എന്നും കൃപ തരിക മന്നവനേ
     എന്നും നീ മാത്രം നിന്‍ ദയമാത്രം എന്നുമെന്‍ ജീവിതം ഇദ്ധരയില്‍-
 
2   ഓരോ ദിനവും എന്നെ കരുതിടുന്ന നല്ലൊരു സഖിയായ് കൂടെയെന്നും
     നാളെന്നും നടത്തും താതനെപ്പോലെ നാഥന്‍റെ മാറില്‍ ഞാന്‍ ചാരിടുമേ
 
3   കാല്‍വറിയില്‍ വന്‍ ക്രൂശതിന്മേല്‍ കാരുണ്യവാന്‍ അവന്‍ എനിക്കായ്
     കാല്‍കരം വിരിച്ചു ആണികള്‍ തറെപ്പാന്‍ കര്‍ത്തനവന്‍ തന്‍മകനാക്കാന്‍
 
4   എന്നു നീ വരും എന്‍റെ പ്രാണപ്രിയാ കാണുവാന്‍ കണ്ണുകള്‍ കൊതിച്ചിടുന്നേ
     എന്നെ സ്നേഹിച്ചു ജീവനും തന്ന എന്‍പ്രിയനെ ഞാന്‍ കാത്തിരിക്കും       

 Download pdf
33907057 Hits    |    Powered by Revival IQ