Search Athmeeya Geethangal

286. ഉന്നതനാമെന്‍ ദൈവമേ മന്നിതിന്‍ 
Lyrics : P.T
“Fairest of all the earth beside”
 
1   ഉന്നതനാമെന്‍ ദൈവമേ മന്നിതിന്‍ സ്ഥാപനത്തിന്നും
     മുന്നമേ എന്നെ കണ്ടിതോ മന്നവനേശുനാഥനില്‍
 
          അത്ഭുതസ്നേഹമേ എന്നെന്നും പാടും ഞാന്‍
          എന്നെ വീണ്ടെടുത്തതാം അത്ഭുതസ്നേഹമേ!
 
2   കാലിത്തൊഴുത്തില്‍ ഹീനനായ് കാല്‍വറി ക്രൂശില്‍ ഏകനായ്
     കാല്‍കരം കാരിരുമ്പിലായ് കാണുന്നിതെന്തൊരാശ്ചര്യം!-
 
3   ഇപ്രപഞ്ചത്തിന്‍ നായകാ! എന്‍പ്രായശ്ചിത്ത യാഗമായ്
     നിന്‍പ്രാണന്‍ ക്രൂശില്‍ നല്‍കിയോ ഇപ്രാണിയെന്നെ നേടുവാന്‍
 
4   അത്ഭുതമത്യഗാധമേ! അപ്രമേയം അവര്‍ണ്ണ്യമേ!
     ഇമ്മഹാസ്നേഹമെന്നുമേ നിത്യയുഗം ഞാന്‍ പാടുമേ-     

 Download pdf
33906746 Hits    |    Powered by Revival IQ