Search Athmeeya Geethangal

207. ഉന്നത നന്ദനനേ! ദേവാ!  
Lyrics : C.T.M.
രീതി: ദൈവത്തിന്‍ കുഞ്ഞാടേ
 
ഉന്നത നന്ദനനേ! ദേവാ! വന്ദനം വന്ദനമേ!       
നന്ദിയോടെ തിരുനാമത്തെ ഞങ്ങളി
ന്നാര്‍ത്തുഘോഷിച്ചിടുന്നേ
 
1   മാനവ രക്ഷകനായ് നീയോ ദീനത പൂണ്ടധികം
     വാന ഭൂപാതാളമെന്നിവയ്ക്കേക മനോഹര നായകനായ്
 
2   നീ മരണം സഹിച്ചു തേജസ്സായതിനാല്‍ ധരിച്ചു
     മാമഹത്ത്വം നിന്‍ സിംഹാസനത്തിന്നലങ്കാരമതായ് ഭവിച്ചു
 
3   ശത്രുസംഹാരമതും നിന്‍റെ മിത്രരിന്‍ രക്ഷണവും
     തത്ര ലഭിച്ചിവിടായിരമാണ്ടിനി വാഴുന്ന ദൈവസുതാ!
 
4   അന്യജനത്തെയും നിന്‍ കീഴില്‍ തന്നു പിതാവതിനാല്‍       
     അന്നവര്‍ നിന്‍റെ പ്രസാദമന്വേഷിച്ചു വന്നിടുമാസ്ഥയോടെ-
 
5   രാജരും പ്രഭുസുതരും സര്‍വ്വമാനവ ഗോത്രങ്ങളും
     പൂജിക്കും നിന്നെയവര്‍ മഹത്ത്വം നിന്‍റെ പാദത്തിലര്‍പ്പിച്ചിടും-
 
6   മൂപ്പന്മാര്‍ ജീവികളും സ്വര്‍ഗ്ഗസേനകളാസകലം രാപ്പകല്‍
     വാഴ്ത്തും മനോഹരനാമത്തെ വാഴ്ത്തിടുന്നീയടിയാര്‍
 
7   ഞങ്ങളോ നിന്നടിയാര്‍ നിന്‍റെ നന്മയോ വന്മധുരം
     മംഗലമായനുവാസരമാസ്വദിക്കുന്നു പരാപരനേ!-        C.T.M

 Download pdf
33907137 Hits    |    Powered by Revival IQ