ഉണ്ടെനിക്കായൊരു മോക്ഷവീട് ഇണ്ടലകന്നു ഞാന്‍ വാഴുമങ്ങ്
ദൈവമുണ്ട് അങ്ങു പുത്രനുണ്ട് ആത്മാവുണ്ട് ദൈവദൂതരുണ്ട്
1 കൂടാരമാകുന്ന എന്‍ഭവനം വിട്ടകന്നാലെനിക്കേറെ ഭാഗ്യം
കൈകളാല്‍ തീര്‍ക്കാത്ത മോക്ഷവീട്ടില്‍ വേഗമായിട്ടങ്ങു ചെന്നുചേരും-
2 കര്‍ത്തനേശു തന്റെ പൊന്‍കരത്താല്‍ ചേര്ത്തിടുമായതിലെന്നെയന്ന്
ഒട്ടുനാള്‍ കണ്ണുനീര്പെട്ടതെല്ലാം പെട്ടെന്നു നീങ്ങിടുമേ തിട്ടമായ്-
3 പോകാമെനിക്കെന്റെ രക്ഷകന്റെ രാജ്യമതിനുള്ളില് വാസം ചെയ്യാം
രോഗം ദു:ഖം പീഡയൊന്നുമില്ല ദാഹം വിശപ്പുമങ്ങൊട്ടുമില്ല-
4 ഈ വിധമായുള്ള വീട്ടിനുള്ളില്‍ പാര്ക്കുവാനെന്നുള്ളം വാഞ്ഛിക്കുന്നു
എന്നു ഞാന്‍ ചെന്നങ്ങു ചേരുമതില്‍ പിന്നീടെനിക്കാപത്തൊന്നുമില്ല-
5 നൊടിനേരത്തേക്കുള്ള ലഘുസങ്കടം അനവധി തേജസ്സിന് ഭാഗ്യം തന്നെ
കണ്ണിനു കാണുന്നതൊന്നുമില്ല കാണപ്പെടാത്തൊരു ഭാഗ്യം തന്നെ-
![](images/PDF.gif)
Download pdf