Search Athmeeya Geethangal

786. ഉണർന്നെഴുന്നേൽപ്പിൻ ഉണർന്നെ  
Lyrics : G.P.
              
രീതി: ഉറക്കം തെളിവോം)

ഉണർന്നെഴുന്നേൽപ്പിൻ ഉണർന്നെഴുന്നേൽപ്പിൻ
ഉത്സുകരായിരിപ്പിൻ - ഉന്നതനാഥൻ ഉയിർത്തെഴുന്നേറ്റു
ഉയരത്തിൽ ജീവിക്കുന്നു

1. ഇരുൾ മൂടും കാലം ഈ ഭൂവിൽ
വരുവാൻ ഇല്ലിനി നാളധികം
പ്രബുദ്ധരായ് നമ്മൾ പ്രവൃത്തികൾ
ചെയ്വിൻ പ്രത്യാശയോടിരിപ്പിൻ-

2. അത്തിയും തളിർത്തു വേനലുമടുത്തു
ക്രിസ്തുവിൻ വരവടുത്തു
വിശുദ്ധിയെക്കാത്തു വിശുദ്ധർ നാമൊത്തു
വിജയത്തിൻ ഗീതംപാടാം-

3. ക്രിസ്തുവിൽ ചെയ്യും പ്രവൃത്തി-
കളൊന്നും വൃഥാവിലല്ലല്ലൊ
പ്രതിഫലം ലഭിക്കും കിരീടം ധരിക്കും
പ്രിയനവൻ വരും നാളിൽ-

4. പുതുമേനി ധരിച്ചു പുതുവീണയേന്തി
പുതുഗാനം പാടിയന്നാൾ
പരലോകം തന്നിൽ പിരിയാതെ
നമ്മൾ പരനോടു ചേർന്ന് വാഴും-

 Download pdf
33907488 Hits    |    Powered by Revival IQ