Search Athmeeya Geethangal

1107. ഉണര്‍ന്നിടാം ബലം ധരിച്ചിടാം 
Lyrics : A.V.
ഉണര്‍ന്നിടാം ബലം ധരിച്ചിടാം-നാം
ഉത്സുകരായ് ഉന്നതനേശുവിനെ ഉലകിലുയര്‍ത്തിടാം
 
1   ഭിന്നതവെടിഞ്ഞിടാം ജഡസ്വഭാവം നീക്കിടാം
     ആത്മാവിലൈക്യത പൂണ്ട് പുതുഗാനങ്ങളാലപിക്കാം-
 
2   ചൂരച്ചെടിചുവട്ടില്‍ നാം തളര്‍ന്നുറങ്ങുകയോ
     ചോരചൊരിഞ്ഞവനായി നാം വീറോടെ വേല ചെയ്യാം-
 
3   നമ്മുടെ പ്രതിയോഗി അവനലറി വരുന്നുണ്ട്
     നിര്‍മ്മലമാനസരായി നാം ഉണര്‍ന്നൊരുങ്ങിടാം-
 
4   നിദ്രയിലാണ്ടവരേ വേഗം ഉണര്‍ന്നേഴുന്നേല്‍പ്പിന്‍
     നീതിയിന്‍ സൂര്യനുദിച്ചാല്‍ ഇനി നേരം ഏറെയില്ല-

 Download pdf
33907256 Hits    |    Powered by Revival IQ