Search Athmeeya Geethangal

681. ഉടയവനേശുവെന്നടിയനല്ലോ 
Lyrics : K.J.S.
രീതി: എന്‍പ്രിയനെന്തു മനോഹരനാം
 
1   ഉടയവനേശുവെന്നടിയനല്ലോ ഉലയുകില്ല ഞാനീയുലകില്‍
     ആനന്ദമേ പരമാനന്ദമേ ഞാനെന്നും നാഥനെ പുകഴ്ത്തിടുമേ-
 
2   പച്ചപ്പുല്‍പ്പുറങ്ങളില്‍ കിടത്തിടുന്നോന്‍ ശുദ്ധജലമേകി പോറ്റിടുന്നു
     നീറുമെന്‍ പ്രാണനെ തണുപ്പിച്ചുതന്‍
     നീതിയില്‍ നയിക്കും സല്‍പാതകളില്‍-
 
3   ഭീതിയെഴാതെന്നെ നടത്തിടുന്നു ലോകത്തിന്‍ കൂരിരുള്‍ താഴ്വരയില്‍
     ശോകമെനിക്കെന്തിന്നരുമനാഥന്‍ ആശ്വാസദായകനനുദിനവും
 
4   അരികളിന്‍മദ്ധ്യേ നല്‍വിരുന്നൊരുക്കി
     അഭിഷേകതൈലത്താല്‍ ശിരസ്സിലേകും
     കവിഞ്ഞൊഴുകും മമ പാനപാത്രം മനസ്സലിവെഴും പരന്‍-ഹല്ലേലുയ്യാ
 
5   നന്മയും കരുണയുമായുരന്തം പിന്തുടരുമെന്നെത്തിരു കൃപയാല്‍
     ചെന്നുചേരും സ്വര്‍ഗ്ഗമന്ദിരത്തിലെന്നെന്നും
     വസിക്കും ഞാന്‍ ഹല്ലേലുയ്യാ-                                               K.J.S

 Download pdf
33907057 Hits    |    Powered by Revival IQ