Search Athmeeya Geethangal

601. ഉടയോനാമിടയനെ വെടിയാമോ? 
Lyrics : T.K.S
രീതി: പരമപിതാ കി ഹം സ്തുതി
 
1   ഉടയോനാമിടയനെ വെടിയാമോ? ജീവന്‍ തന്നവന്‍ താനല്ലോ
     നാളെല്ലാമവന്‍ നടത്തുമല്ലോ നാമെല്ലാമവന്ന് അടുത്തു ചെല്ലാം-
 
2   ദിവസവുമവന്‍ മൊഴി ശ്രവിച്ചിടാം പിന്നാലേ മുദാ പോയിടാം
     എന്നാലെന്നുമൊരനുഗ്രഹമാം തന്‍നാമത്തിനു മഹത്ത്വവുമാം
 
3   മഹീതലമഹിമയില്‍ മതിമയങ്ങി മാസ്നേഹം നാം മറന്നിടുമോ?
     മാലേശാതിരുള്‍സാനുവിലും പാലിപ്പോനെ നാം മറക്കുകയോ?
 
4   വലിയവനിടയനെ വെടിഞ്ഞെന്നാല്‍ വല്ലാതെയലഞ്ഞിടും നാം
     ഉല്ലാസത്തോടു വസിപ്പതിന്നായ് എല്ലാം ചെയ്തിടാം നമുക്കവന്നായ്
 
5   വരുമവനിടയരിലതിശ്രേഷ്ഠന്‍ വാടാതുള്ള കിരീടം നാം
     പ്രാപിച്ചിടുവാനവന്‍ വചനം പാലിച്ചീഭുവിയധിവസിക്കാം-            T.K.S.

 Download pdf
33907137 Hits    |    Powered by Revival IQ