Search Athmeeya Geethangal

830. ഈശനെയെന്‍ യേശുനാഥാ! സ്തോ 
Lyrics : E.P.V
 
രീതി: രോഗികള്‍ക്ക് നല്ല വൈദ്യന്‍ (സ്വർഗ്ഗ ഭാഗ്യം എത്ര യോഗ്യം)
 
1   ഈശനെയെന്‍ യേശുനാഥാ! സ്തോത്രമെന്നേക്കും
     സര്‍വ്വ ക്ലേശവും ക്രൂശില്‍ വഹിച്ച നായകാ! വന്ദേ!
 
2   വാഞ്ഛിക്കുന്നെന്നന്തരംഗം നിന്നെയെപ്പോഴും ഇപ്ര-
     പഞ്ചസന്തോഷങ്ങളില്‍ സംതൃപ്തിയില്ല മേ-
3   ഭൂതലത്തിലാശ്രയം നീ മാത്രമെനിക്കു-ദിവ്യ
     മോദമുള്ളില്‍ തന്നു നിത്യം കാവല്‍ ചെയ്യുന്നു-
 
4   രോഗശോകങ്ങള്‍ സമസ്തം നീക്കിയാരോഗ്യം സ്നേഹ
     സാഗരം കനിഞ്ഞെനിക്കു നല്‍കിടുന്നതാല്‍-
 
5   രാത്രിയെന്‍ കിടക്കയില്‍ ക്രിസ്തേശു നാഥനേ!-നിന്നെ
     കീര്‍ത്തനങ്ങള്‍ പാടി വാഴ്ത്തി വന്ദിച്ചിടും ഞാന്‍-
 
6   സര്‍വ്വവും സാമോദമര്‍പ്പിക്കുന്നു ഞാനിപ്പോള്‍-എന്‍റെ
     സര്‍വ്വവുമാം വല്ലഭാ! നിന്‍ സന്നിധാനത്തില്‍-

 Download pdf
33907177 Hits    |    Powered by Revival IQ