Search Athmeeya Geethangal

504. ഈ പാരില്‍ നാം പരദേശികളാം 
Lyrics : C.J

     

ഈ പാരില്‍ നാം പരദേശികളാം
നമ്മുടെ പൗരത്വമോ സ്വര്‍ഗ്ഗത്തിലാം നമ്മള്‍ സൗഭാഗ്യവാന്മാര്‍
 
1   മണ്‍മയമാമീയുലകത്തില്‍ മാനവന്‍ നേടും മഹിമകളോ
     മാഞ്ഞിടുന്നെന്നാല്‍ മരിച്ചുയിര്‍ത്ത മന്നവനെന്നും മഹാന്‍-
 
2   ദേശമെങ്ങും പോയിനി നമ്മള്‍ യേശുവിന്‍ നാമം ഉയര്‍ത്തിടുക
     കുരിശില്‍ മരിച്ചു ജയം വരിച്ച ക്രിസ്തുവിന്‍ സേനകള്‍ നാം
 
3   അവനിയില്‍ നാമവനായിട്ടിന്നു അവമാനമേല്‍ക്കില്‍ അഭിമാനമാം
     ക്രിസ്തുവിലെന്നും നമുക്കും ജയം ജയം ജയം ഹല്ലേലുയ്യാ
 
4   തന്നരികില്‍ വിണ്‍പുരിയില്‍ നാം ചെന്നിടുമന്നു പ്രതിഫലം താന്‍
     തന്നിടുമൊന്നും മറന്നിടാതെ ആ നല്ല നാള്‍ വരുന്നു-                  C.J

 Download pdf
33907356 Hits    |    Powered by Revival IQ