Search Athmeeya Geethangal

852. ഈ ധരിത്രിയില്‍ എന്നെ പരിപാലിപ്പാന്‍ 
Lyrics : C.J
             
രീതി: നാം വിമുക്തന്മാര്‍
 
ഈ ധരിത്രിയില്‍ എന്നെ പരിപാലിപ്പാന്‍-പരന്‍
അരികിലുണ്ടെന്നും പിരിഞ്ഞിടാതെ
 
1   എന്‍ബലവും അവലംബവും താന്‍ സങ്കേതവുമെന്‍റെ കോട്ടയുമേ
     ആകയാല്‍ ഞാന്‍ ധൈര്യമോടെ ഹാ! എന്നും പാര്‍ക്കുന്നവന്‍ മറവില്‍-
 
2   താവക പാലനമീയുലകില്‍ രാവിലും പകലിലും നല്‍കിയെന്നെ
     കാവല്‍ ചെയ്തു കാക്കും മരുപ്രവാസം തീരുന്നതുവരെയും-
 
3   തന്നിടുമഖിലവുമെന്നിടയന്‍ അന്നന്നുവേണ്ടതെന്തെന്നറിഞ്ഞ്
     സാന്ത്വനപ്രദായകമാം തന്‍മൊഴിയെന്‍ വിനയകറ്റും-
 
4   ക്രൂശിലോളമെന്നെ സ്നേഹിച്ചതാല്‍ നിത്യതയില്‍ ചെന്നുചേരുവോളം
     തന്‍റെ സ്നേഹമെന്നിലെന്നും കുറഞ്ഞിടാതെ തുടര്‍ന്നിടുമേ-
 
5   ദൈവിക ചിന്തകളാലെ ഹൃദി മോദമിയന്നു നിരാമയനായ്
     ഹല്ലേലുയ്യാ പാടി നിത്യം പ്രത്യാശയോടെ വസിച്ചിടും ഞാന്‍-                C.J

 Download pdf
33907368 Hits    |    Powered by Revival IQ