Search Athmeeya Geethangal

874. ഈ ധരയില്‍ ആരുമില്ലിതുപോല്‍ 
Lyrics : M.J.P.
 
രീതി: ഈ ദൈവം എന്നുമെന്‍
 
ഈ ധരയില്‍ ആരുമില്ലിതുപോല്‍
നല്ലൊരു നാഥന്‍ വേറെയില്ല
 
1   ആവശ്യഭാരങ്ങള്‍ വന്നിടുമ്പോള്‍ ആകുലനായ് ഞാന്‍ തീര്‍ന്നിടുമ്പോള്‍
     അനുഗ്രഹം ചൊരിയും ആനന്ദം പകരും അരുമയുള്ളേശു നാഥന്‍-
 
2   കൂരിരുള്‍ വഴിയില്‍  കൂടെയുണ്ട് ഭിതിയിന്‍ നടുവില്‍ കൂട്ടിന്നുണ്ട്
     വേദനകളിലും ശോധനകളിലും മാറാത്ത നാഥനവന്‍-
 
3   സ്നേഹത്തിന്‍ കരത്താല്‍ താങ്ങുമവന്‍ മാറാത്ത ദയയാല്‍ നടത്തുമവന്‍
     ചിറകതില്‍ മറച്ചും കൃപകളാല്‍ നിറച്ചും പാലിക്കും അന്ത്യം വരെ-
 
4   ഇത്രയും എന്നെ സ്നേഹിക്കുവാന്‍ ഇത്രയും എന്നെ കരുതിടുവാന്‍
     പാത്രനല്ലാത്ത എന്നെയും ഓര്‍ത്ത നിന്‍ സ്നേഹം ആശ്ചര്യമേ!-  M.J.P
 

 Download pdf
33907430 Hits    |    Powered by Revival IQ