1 യേശു നല്ലവന്‍ അവന്‍ വല്ലഭന്‍
അവന്‍ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തില്‍ ഇരച്ചില്‍ പോലെ
സ്തുതിച്ചിടുക അവന്‍റെ നാമം
ഹാലേലുയ്യ, ഹാലേലുയ്യ മഹത്ത്വവും ജ്ഞാനവും
സ്തോത്രവും ബഹുമാനം ശക്തിയും ബലവും
എന്‍യേശുവിനു
2 ഞാന്‍ യഹോവയ്ക്കായ് കാത്തുകാത്തല്ലോ
അവന്‍ എങ്കലേക്കു ചാഞ്ഞു കേട്ടല്ലോ
നാശകരമായ കുഴിയില്‍നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നും കയറ്റി-
3 എന്‍ കാലുകളെ പാറമേല്‍ നിര്‍ത്തി
എന്‍ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ടെനിക്കു തന്നു
എന്‍ ദൈവത്തിനു സ്തുതിതന്നെ-
4 എന്‍റെ കര്‍ത്താവേ! എന്‍റെ യഹോവേ!
നീയൊഴികെ എനിക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവര്‍ എനിക്കു ശ്രേഷ്ഠന്മാര്‍ തന്നേ-

Download pdf