Search Athmeeya Geethangal

1026. ഇഹത്തിലെ ദുരിതങ്ങള്‍  
1   ഇഹത്തിലെ ദുരിതങ്ങള്‍ തീരാറായ് നാം
     പരത്തിലേക്കുയരും നാള്‍ വരുമല്ലോ
     വിശുദ്ധന്മാരുയിര്‍ക്കും പറന്നുയരും വേഗം
     വന്നിടും കാന്തന്‍റെ മുഖം കാണ്മാന്‍
         
          വാനസേനയുമായ് വരും പ്രിയന്‍
          വാനമേഘേ വരുമല്ലോ
          വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ
          സ്വര്‍ഗ്ഗീയ മണാളനെ എതിരേല്‍പ്പാന്‍-
 
2   അവര്‍ തന്‍റെ ജനം താന്‍ അവരോടുകൂടെ
     വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാള്‍
     മൃത്യുവും ദുഃഖവും മുറവിളിയും നിന്ദ
     കഷ്ടതയുമിനി തീണ്ടുകില്ല-
 
3   കൊടുങ്കാറ്റലറിവന്നു കടലിളകിടിലും
     കടലലകളിലെന്നെ കൈവിടാത്തവന്‍
     കരം തന്നു കാത്തുസൂക്ഷിച്ചരുമയായി തന്‍റെ
     വരവിന്‍ പ്രത്യാശയോടെ നടത്തിടുമേ-
 
4   തന്‍ കൃപകളെന്നുമോര്‍ത്തു പാടിടും ഞാന്‍
     തന്‍റെ മുഖശോഭ നോക്കി ഓടിടും ഞാന്‍
     പെറ്റ തള്ള തന്‍കുഞ്ഞിനെ മറന്നിടിലും എന്നെ
     മറക്കാത്ത മന്നവന്‍ മാറാത്തവന്‍-

 Download pdf
33907449 Hits    |    Powered by Revival IQ