Search Athmeeya Geethangal

864. ഇസ്രായേലിന്‍ പരിപാലകന്‍ അവന്‍ 
Lyrics : W.J.P.
ഇസ്രായേലിന്‍ പരിപാലകന്‍ അവന്‍ ഉറങ്ങുകില്ല... മയങ്ങുകില്ല
അവന്‍ നമ്മെ കാക്കുന്നവന്‍... അവന്‍ നമ്മെ കാക്കുന്നവന്‍... (2)
 
1   പച്ചയായ പുല്‍പ്പുറങ്ങള്‍ അവന്‍ നമുക്കായ് ഒരുക്കിടുന്നു
     സ്വച്ഛമാം നദീതടങ്ങള്‍ നമുക്കായിട്ടവന്‍ കരുതും-
         
          പാടിടുവിന്‍.... പാടിടുവിന്‍ നാഥനു വന്‍ഘോഷമായ്
          പാടിടുവിന്‍.... പാടിടുവിന്‍
          ദേവനു സ്തുതിഗീതങ്ങള്‍.. ദേവനു സ്തുതിഗീതങ്ങള്‍
 
2   ഘോരസിംഹഗണമദ്ധ്യെ രാത്രിമുഴുവന്‍ കിടന്നൊരു നാള്‍
     ദാനിയേലിന്‍ ദൈവമവന്‍ സിംഹവായ്കള്‍ അടച്ചുവല്ലോ-
 
3   കരള്‍ നീറും കദനത്താല്‍ കരഞ്ഞേറെ ഉരുകിടുമ്പോള്‍
     മനതാരില്‍ സാന്ത്വനത്തിന്‍ മൃദുമഞ്ഞു ചൊരിയുമവന്‍

 Download pdf
33906976 Hits    |    Powered by Revival IQ