Search Athmeeya Geethangal

815. കൈവിടില്ലെന്നെയെൻ കർത്താവേ 
Lyrics : M.E.C.

 

കൈവിടില്ലെന്നെയെൻ കർത്താവേ! നീ
കൈവിട്ടാൽ പിന്നെയൊ- ന്നാശ്രയിപ്പാൻ വേറേ
ആരുമില്ലൂഴിയിൽ കർത്താവേ!
എനിക്കാരുമില്ലൂഴിയിൽ കർത്താവേ!

1. കൈവിടുകില്ല ഞാനൊ-രുനാളുമെന്നുളള
വാക്കെനിക്കുണ്ടതിൽ വിശ്വസിക്കുന്നു ഞാൻ
വാനവും ഭൂമിയും മാറുമെന്നാകിലും
വാനവവാഗ്ദത്തം മാറുന്നതല്ലല്ലോ

2. എന്നുടെ വിഷമങ്ങൾ വ്യക്തമായറിയുവാൻ
നിന്നെപ്പോലില്ലെനിക്കാരുമെൻ ദൈവമേ!
ഉറ്റവരായാലും ഉത്തമരായാലും
തെറ്റിദ്ധരിപ്പതീ മർത്ത്യസ്വഭാവമാം

3. മർത്ത്യരെന്നാവശ്യമെന്തിന്നറിയുന്നു?
നിത്യദയാനിധേ! നീയറിഞ്ഞാൽ മതി
അറിഞ്ഞു നീ നൽകുന്ന-
തിമ്പമോ തുമ്പമോ അനുഗ്രഹമാ-
ണെനിക്കതു മതിയെപ്പോഴും

4. ഒന്നിലുമേലൊന്നായ് വന്നിടുന്നെൻ മുമ്പിൽ
കുന്നുപോൽ വൻ തിര- മാലകൾ ക്ലേശങ്ങൾ
നീ കനിഞ്ഞാൽ മതിയൊന്നു ചൊന്നാൽ മതി
ഭീകരദുരിതങ്ങളാകെയമർന്നുപോം

5. എത്ര നിസ്സാരമാം കാര്യമണെങ്കിലും
എന്നെക്കൊണ്ടാവില്ല സാധിപ്പാൻ ദൈവമേ! ഏതിനും
നിൻതുണ വേണമെന്നേരവും
ഏഴയെൻ ബലമെല്ലാം നിന്നിലാണേശുവേ!

 Download pdf
33907365 Hits    |    Powered by Revival IQ