Search Athmeeya Geethangal

1149. ഇവനാര്? ഇവനാര്? 
          
ഇവനാര്? ഇവനാര്? മുഴങ്ങിക്കേട്ടു മാനവശബ്ദം
ഗലീലനാട്ടിലുടനീളം
 
1   പച്ചവെള്ളത്തെ മുന്തിരിച്ചാറായ് മാറ്റി കാനാവില്‍
     അഞ്ചപ്പം കൊണ്ടയ്യായിരത്തെ അതിശയകരമായ് പോഷിപ്പിച്ചു-
 
2   നിശയുടെ നാലാം യാമത്തില്‍ കടലിന്‍മിതേ നടന്നവനും
     കാറ്റും കടലുമവന്‍റെ വാക്കിലമര്‍ന്നു ശാന്തത വന്നു-
 
3   യായിറോസിന്‍ ഭവനത്തില്‍ വിലാപഗീതം കേട്ടപ്പോള്‍
     മരിച്ച ബാലികയോടവന്‍ ചൊല്ലി തലീഥാ കൂമി.. തലീഥാ കൂമി

 Download pdf
33907277 Hits    |    Powered by Revival IQ