Search Athmeeya Geethangal

628. ഇരുള്‍ വഴിയില്‍ കൃപതരുവാന്‍ വ 
Lyrics : M.E.C.
       
ഇരുള്‍ വഴിയില്‍ കൃപതരുവാന്‍ വരുമേശു നമുക്കരികില്‍
ഇതുപോല്‍ നല്ലോരാരുമില്ല ഹല്ലെലുയ്യായെന്നാര്‍ത്തിടുവിന്‍
 
1   വരണ്ടഭൂമിയാനന്ദിക്കും ഇരുണ്ടദേശം വെളിച്ചം വീശും
     പുതുമലര്‍ പൂക്കും ദൈവകൃപയാര്‍ക്കും ജയമരുളും വിനയകറ്റും-
 
2   തളര്‍ന്നകൈയ്കള്‍ ബലപ്പെടുത്താം കുഴഞ്ഞകാലുകള്‍ ഉറപ്പിക്കാം നാം
     ഭയമില്ലാതെയിനി മുന്നേറാം സര്‍വ്വവല്ലഭന്‍ കൂടെയുണ്ടവന്‍-
 
3   കുരുടര്‍ കാണും ചെകിടര്‍ കേള്‍ക്കും മുടന്തര്‍ ചാടും ഊമന്‍ പാടും
     ദൈവം നല്ലവന്‍ എന്നും വല്ലഭന്‍ അവന്‍ മതിയേ വ്യഥ അരികില്‍
 
4   വിശുദ്ധപാത ജീവപാത അശുദ്ധരതിലേ പോകയില്ല
     വഴി തെറ്റാതെ ആരും നശിക്കാതെ
     ദൈവജനങ്ങള്‍ ചേരും സീയോനില്‍-
 
5   ആനന്ദഭാരം ശിരസ്സില്‍ പേറി ആകുലങ്ങളകന്നു മാറി
     ആത്മപ്രിയന്‍കൂടെയെന്നും പിരിയാതെ
     വസിച്ചിടും നാം നിത്യകാലം-        

 Download pdf
33906766 Hits    |    Powered by Revival IQ