Search Athmeeya Geethangal

1100. ഇരവിന്നിരുള്‍ നിര തീരാറായ്  
Lyrics : M.E.C.
 
ഇരവിന്നിരുള്‍ നിര തീരാറായ് പകലിന്‍ കതിരൊളി കാണാറായ്
പുതിയൊരു യുഗത്തിന്‍ പുലരിവരും
നീതിയിന്‍ കതിരോനൊളി വിതറും
അധിപതി യേശു വന്നിടും അതുമതിയാധികള്‍ തീര്‍ന്നിടും
 
1   ഉണരിന്‍ ഉണരിന്‍ സോദരരേ! ഉറങ്ങാനുള്ളോരു നേരമിതോ?
     ഉയിര്‍തന്നോനായ് ജീവിപ്പാന്‍ ഉണ്ടോ വേറൊരു നേരമിനി?
 
2   തരിശു നിലത്തെയുഴാനായി തിരുവചനത്തെ വിതയ്ക്കാനായ്
     ദരിശനമുള്ളവരെഴുന്നേല്‍പ്പിന്‍ കുരിശിന്‍ നിന്ദ വഹിക്കാനായ്
 
3   ഇന്നു കരഞ്ഞു വിതയ്ക്കുന്നു പിന്നവരാര്‍പ്പോടു കൊയ്യുന്നു
     ഇന്നു വിതയ്ക്കാ മടിയന്മാരന്നു കരഞ്ഞാല്‍ ഗതിയെന്ത്?
 
4   കത്തിത്തീര്‍ന്നൊരു കൈത്തിരിപോല്‍
     പൂത്തുപൊഴിഞ്ഞൊരു പൂവെപ്പോല്‍-
     എത്തിത്തിരികെ വരാതെ പോം കര്‍ത്തവ്യത്തിന്‍ നാഴികകള്‍-
 
5   സ്നേഹം നമ്മുടെയടയാളം ത്യാഗം നമ്മുടെ കൈമുതലാം
     ഐക്യം നമ്മുടെ നല്ല ബലം വിജയം നമ്മുടെയന്ത്യഫലം-
 
6   തീയില്‍ നമ്മുടെ വേലകളെ ശോധനചെയ്യും വേള വരും
     മരം പുല്ലു വയ്ക്കോല്‍ ഇവ വെന്തുപോയാല്‍ ബാക്കിവരും എന്ത്?
 
7   ഇന്നിഹ നിന്ദിതര്‍ ഭക്തഗണം അന്നു നടത്തും ഭൂഭരണം
     കേഴും ഖിന്നത തീര്‍ന്നവരായ് വാഴും നമ്മള്‍ മന്നവരായ്-

 Download pdf
33906773 Hits    |    Powered by Revival IQ