Search Athmeeya Geethangal

254. ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍  
Lyrics : T.K.
‘There is a Fountain’
 
1   ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം
     പാപക്കറ നീങ്ങുമതില്‍ മുങ്ങി തീര്‍ന്നാല്‍ ആരും
 
          എന്‍പേര്‍ക്കേശു മരിച്ചെന്നു ഞാന്‍ വിശ്വസിക്കുന്നു
          പാപം എന്നില്‍ നിന്നു നീക്കാന്‍ യേശു രക്തം ചിന്തി
 
2   കള്ളന്‍ ക്രൂശില്‍ പാപശാന്തി കണ്ടീയുറവയില്‍
     അവനെപ്പോല്‍ ഞാനും ദോഷി കണ്ടെന്‍ പ്രതിശാന്തി
 
3   കുഞ്ഞാട്ടിന്‍ വിലയേറിയ രുധിരത്തിന്‍ ശക്തി
     വീണ്ടുകൊള്ളും ദൈവസഭ ആകെ വിശേഷമായ്-
 
4   തന്‍ മുറിവിന്‍ രക്തനീര്‍ ഞാന്‍ കണ്ടന്നുമുതല്‍ തന്‍-
     വീണ്ടെടുപ്പിന്‍ സ്നേഹം താനെന്‍ ചിന്ത ഇന്നുമെന്നും-
 
5   വിക്കുള്ള എന്‍റെ ഈ നാവുശവക്കുഴിക്കുള്ളില്‍
     മൗനം എന്നാല്‍ എന്നാത്മാവു പാടും ഉന്നതത്തില്‍

 Download pdf
33907234 Hits    |    Powered by Revival IQ