Search Athmeeya Geethangal

263. ഇമ്മാനുവേലിന്‍ മുറിവുകളില്‍ നിന്നും ഒഴുകും 
Lyrics : G.K.
1   ഇമ്മാനുവേലിന്‍ മുറിവുകളില്‍ നിന്നും ഒഴുകും തിരുരക്തം
     എന്‍മാനസത്തിന്‍ പാപക്കളങ്കം കഴുകും തിരുരക്തം
 
          കാണുന്നു ഞാന്‍ കാണുന്നു ഞാന്‍
          കാണുന്നു ഞാനെന്നില്‍ ജീവന്‍ പകര്‍ന്നിടും
          യേശുവിന്‍ തിരുരക്തം
 
2   പന്നി ഭുജിച്ചോരു ഭോജ്യത്തിനായി ആശിച്ചിരുന്നയെന്നില്‍
     മന്നവാ! നിന്‍ തിരുമേശയില്‍ നിന്നും ഭോജ്യമേകി--
 
3   പാപത്തിന്‍ ശമ്പളമാം മരണഭീതിയകറ്റുവാന്‍
     ശാപമരണം വഹിച്ചെന്‍റെ നാഥാ! നീ കാല്‍വറി ക്രൂശതിന്മേല്‍-
 
4   ചത്ത നായെപ്പോലിരുന്നയെന്നില്‍ കാരുണ്യം കാട്ടിയല്ലോ
     ശക്തിയും മുക്തിയും നിത്യമാം ജീവനും എന്നില്‍ ചൊരിഞ്ഞുവല്ലോ-

 Download pdf
33907230 Hits    |    Powered by Revival IQ