Search Athmeeya Geethangal

934. ഇമ്മാനുവേലിന്‍ ജനം സ 
Lyrics : E.I.J
      
ഇമ്മാനുവേലിന്‍ ജനം സമ്മോദിക്കുന്ന ദിനം
ചെമ്മേയടുത്തിടുന്നെന്നുള്ള പ്രധാന സത്യ-
മരികില്‍ സന്തോഷം ഉള്ളില്‍ നിറയും വിശേഷാല്‍
 
1   കഷ്ടം സഹിച്ചിടും തന്‍ ശിഷ്ടജനത്തിന്നതി-
     ശ്രേഷ്ടാവകാശം നല്‍കും രാജന്‍ ക്രിസ്തേശു നാഥന്‍
     വരുന്നു വേഗത്തില്‍ മഹിമയിന്‍ പ്രഭാവത്തില്‍-
 
2   നിദ്രപാപിച്ച വൃതര്‍ വിദ്രുതം ദിവ്യശക്ത്യാ
     ഭദ്രമുയിര്‍ത്തു നമ്മോടൊത്തു പ്രകാശിതരായ്
     പോകും നിമിഷത്തില്‍ ചേരും കര്‍ത്തൃസവിധത്തില്‍-
 
3   മണ്മയമാം ശരീരം വിണ്മയമായിടും സ-
     ച്ചിന്മയനേശുരാജന്‍ തന്മുഖ കാന്തി നമ്മില്‍
     പ്രതിഫലിച്ചിടും നിത്യം പരിലസിച്ചിടും-
 
4   കണ്‍കളില്‍നിന്നു കണ്ണീര്‍ തന്‍ കരങ്ങള്‍ തുടയ്ക്കും
     സങ്കടം തീര്‍ന്നു നിത്യമംഗളമനുഭവിക്കും
     സംശയം വിനാ യേശു സന്നിധൗ മുദാ-
 
5   അസ്തമിക്കും വരെയും സ്വസ്ഥതയെന്നിയേ പ്ര-
     ശസ്തമാം സേവയില്‍ വിശ്വസ്തത പാലിച്ചവര്‍-
     ക്കേകും പ്രതിഫലം കണ്ടു കൂറുമതിശയം-

 Download pdf
33907342 Hits    |    Powered by Revival IQ