Search Athmeeya Geethangal

802. ഇമ്പമോടേശുവിൽ തേറും 
Lyrics : D.M.
1. ഇമ്പമോടേശുവിൽ തേറും
അൻപോടെ സേവിക്കുമേ
കൃപയിൽ ആത്മാവുറയ്ക്കും
താപമോ ദൂരവേ
ലഘുസങ്കടങ്ങൾ എണ്ണാ -
ലോകസുഖമോ ചണ്ടിയേ!
ചന്തമായോർ കിരീടമുണ്ടന്ത്യം
ഇമ്പമോടേശുവിൽ തേറും-

തേറും തേറും തേറും അന്ത്യത്തോളം
ചന്തമായോർ കിരീടമുണ്ടന്ത്യം
ഇമ്പമോടേശുവിൽ തേറും

2. ഇമ്പമോടേശുവിൽ തേറും
തന്നാശ്രയം മാത്രമേ
ദേഹിക്കു നല്ലൊരാഹ്ളാദം
സഹായം പൂർണ്ണമേ
തേജസ്സുളേളാർ സന്തോഷമേ
തേജസ്സിൻ വാഴ്ച സ്ഥാപിച്ചേ
ചന്തമായോർ കിരീടമുണ്ടന്ത്യം
ഇമ്പമോടേശുവിൽ തേറും-

3. ഇമ്പമോടേശുവിൽ തേറും
അമ്പരപ്പൊട്ടുമില്ലേ
കമ്പം കൂടാത്തോർ വിശ്വാസം
നങ്കൂരം പോലുണ്ടേ
വിഷാദം ഏറെ പൊങ്ങുമേ
വൈഷമ്യം നൊടി നേരമേ
ചന്തമായോർ കിരീടമുണ്ടന്ത്യം
ഇമ്പമോടേശുവിൽ തേറും-

4. ഇമ്പമോടേശുവിൽ തേറും
അന്ത്യശ്വാസം പോം വരെ
ശരീരം പുല്ലുപോൽ വാടും
കാര്യമല്ലേതുമേ
കേടുളേളാർ കൂടു വീഴ്കിലും
നടുങ്ങിപ്പോകാതുണരും
ചന്തമായോർ കിരീടമുണ്ടന്ത്യം
ഇമ്പമോടേശുവിൽ തേറും-

 Download pdf
33907036 Hits    |    Powered by Revival IQ