Search Athmeeya Geethangal

1192. ഇന്നേരം പ്രിയ ദൈവമേ! നിന്നാ 
Lyrics : P.V.T.
   
രീതി: വന്ദനം യേശുനാഥനേ
         
ഇന്നേരം പ്രിയ ദൈവമേ! നിന്നാത്മശക്തി
തന്നാലും പ്രാര്‍ത്ഥിച്ചിടുവാന്‍ നിന്നോടു പ്രാര്‍ത്ഥിച്ചിടാന്‍
നിന്നടിയങ്ങള്‍ നിന്‍റെ സന്നിധാനത്തില്‍ വന്നു
ചേര്‍ന്നിരിക്കുന്നു നാഥാ-
 
1   നിന്തിരു പാദപീഠത്തില്‍ അണയുവതിനെന്തുള്ളു ഞങ്ങളപ്പനേ!
     നിന്‍തിരുസുതനേശുവിന്‍ തിരുജഡം ഭുവി-
     ചിന്തിയോര്‍ പുതുവഴി തുറന്നു പ്രതിഷ്ഠിച്ചതാല്‍-
 
2   മന്ദതയെല്ലാം നീക്കുകേ നിന്നടിയാരില്‍
     തന്നരുള്‍ നല്ലുണര്‍ച്ചയെ വന്നിടുന്നൊരു ക്ഷീണം
     നിദ്രാമയക്കമിവയൊന്നാകെ നീയകറ്റി തന്നിടുകാത്മശക്തി-
 
3   ഓരോ ചിന്തകള്‍ ഞങ്ങളില്‍ വരുന്നേ മനസ്സോരോന്നും പതറിടുന്നേ
     ഘോരവൈരിയോടു നീ പോരാടിയടിയര്‍ക്കു
     ചോരയാല്‍ ജയം നല്‍കിടേണം പരമാനാഥാ!-
 
4   നിന്തിരു വാഗ്ദത്തങ്ങളെ മനതളിരില്‍ ചിന്തിച്ചു നല്ല ധൈര്യമായ്
     ശാന്തതയോടും ഭവല്‍ സന്നിധി ബോധത്തോടും
     സന്തതം പ്രാര്‍ത്ഥിച്ചിടാന്‍ നിന്‍തുണ നല്‍കിടേണം-
 
5   നീയല്ലാതാരുമില്ലയ്യോ! ഞങ്ങള്‍ക്കഭയം നീയല്ലോ പ്രാണനാഥനേ!
     നീ യാചന കേട്ടിടാതായാല്‍ പിശാചിന്നുടെ
     മായാവലയില്‍ നാശമായിടുമായതിനാല്‍-                        

 Download pdf
33906949 Hits    |    Powered by Revival IQ