Search Athmeeya Geethangal

184. ഇന്നുമെന്നും സ്തുതിഗീതം പാടി 
Lyrics : G.P.
      
രീതി: എന്തനുള്ളം പുതുകവിയാലെ
 
1   ഇന്നുമെന്നും സ്തുതിഗീതം പാടി
     ഞാനെന്‍ യേശുവെ വാഴ്ത്തിടുമേ
     തിരുനാമം സൗരഭ്യം തൂകുന്ന തൈലം
     തരുമെനിക്കാനന്ദം
 
          ആനന്ദമായ് പരമാനന്ദമായ് സ്തുതി
          ഗാനങ്ങള്‍ പാടി പുകഴ്ത്തിടും ഞാന്‍
          വന്‍കൃപയാലെന്നെ എന്നും പുലര്‍ത്തുന്ന
          നാഥനെ വാഴ്ത്തിടും ഞാന്‍
 
2   ചിലനേരം തിരുകരത്താല്‍ താന്‍
     ബാല ശിക്ഷകള്‍ തന്നിടിലും
     തക്കനേരം തങ്കകൈകളിലേന്തി
     സാന്ത്വനപ്പെടുത്തും താന്‍-
 
3   മരുവാസം തരുമൊരു ക്ലേശം
     എത്ര കഠിനമായ് വന്നാലും
     തിരുനെഞ്ചില്‍ ചാരും വേളയിലെന്‍ മന-
     ക്ലേശമകന്നിടുമെ-
 
4   അതിവേഗം മമ പ്രിയന്‍ വന്നു
     വിണ്ണില്‍ ചേര്‍ത്തിടും നിര്‍ണ്ണയമായ്
     പിന്നെയെന്നും പിരിയാതാനന്ദത്തോടെ
     മരുവും തന്നന്തികേ ഞാന്‍-                 G.P

 Download pdf
33907230 Hits    |    Powered by Revival IQ