Search Athmeeya Geethangal

130. ഹൃദയമുരുകിവരും മിഴിനീര്‍ 
Lyrics : A.J
ഹൃദയമുരുകിവരും മിഴിനീര്‍മണികള്‍
അര്‍ച്ചനയായ് തിരുസവിധേ-ദേവാ!
അര്‍പ്പണം ചെയ്തിടുന്നു
 
1   കരകാണാതെ വഴിയറിയാതെ
     കരയുന്ന നേരത്തെന്‍ ചാരേ വന്നു
     കരുണയോടേകി നിന്‍ കരലാളനങ്ങള്‍
     കരുതിയതാല്‍ കാവല്‍ ചെയ്തതിനാല്‍
 
2   നിരാശ തന്നില്‍ നെടുവീര്‍പ്പുകളില്‍
     നിരാലംബനായ് ഞാനലയും നേരം
     നിര്‍വൃതി നല്‍കി നിന്‍ മൃദുമൊഴിയാല്‍
     നിന്നരികില്‍ എന്നെ ചേര്‍ത്തതിനാല്‍
 
3   ക്രൂശിലെ സ്നേഹത്തിനാഴങ്ങളില്‍
     ആശ്വാസമരുളി നീ നിത്യമായി
     ചങ്കിലെച്ചോരയാല്‍ പങ്കം കഴുകിയെന്‍
     സങ്കടവും സര്‍വ്വം തീര്‍ത്തതിനാല്‍-                      A.J

 Download pdf
33906954 Hits    |    Powered by Revival IQ