Search Athmeeya Geethangal

825. ഇന്നുമെന്നും എന്നാശ്രയമായ് ഇ 
Lyrics : C.J
        
ഇന്നുമെന്നും എന്നാശ്രയമായ് ഇങ്ങിനീം യേശുമതിയാം
എന്നാധിയെല്ലാം ഒന്നായകന്നു പോകുന്നു തന്‍ചാരേ വരുമ്പോള്‍
 
1   ഞാനാശ്രയിക്കും എന്‍ ദൈവമെന്നെയനാഥനായ് കൈവിടുമോ?
     കണ്ണീര്‍ തുടച്ചും കൈകള്‍ പിടിച്ചും കാത്തിടും കണ്‍മണിപോലെ-
 
2   ജീവന്‍ വെടിഞ്ഞയെന്‍ ജീവനാഥന്‍ ജീവിക്കുന്നത്യുന്നതനായ്
     അവനുണ്ടെനിക്കെല്ലാമായെന്നും അവനിയില്‍ കരുതുവാനായ്-
 
3   കഷ്ടതകളില്‍ മാറാത്ത നല്ല കര്‍ത്താവെനിക്കുള്ളതിനാല്‍
     കലങ്ങാതെയുലകില്‍ പുലരുന്നു ദിനവും കൃപയാലെ ഹല്ലെലുയ്യാ!- 

 Download pdf
33906976 Hits    |    Powered by Revival IQ