Search Athmeeya Geethangal

1221. ഇന്നും രാവിലെ വന്നു ഞാന്‍ തിരു 
Lyrics : T.K.S.
1   ഇന്നും രാവിലെ വന്നു ഞാന്‍ തിരുസന്നിധി തന്നില്‍ നായകാ!
     എന്നും നീ തന്നേയെന്നെ കാവല്‍ ചെയ്യുന്ന വന്‍പരിപാലകന്‍!
 
2   പോയ രാത്രിയില്‍ ഞാന്‍ സമാധാനത്തോടുറങ്ങുവാന്‍ നിന്‍കൃപ
     നായകാ! നീ ചൊരിഞ്ഞതാല്‍ സ്തുതിഗാനങ്ങള്‍ പാടിടുന്നിതാ!
 
3   രാവകന്നൊളി വീശി ഭൂതലം ശോഭിതമായിടുന്നിതാ!
     മാമകാന്ധത മാറുവാന്‍ തവ കാന്തി വന്നതോര്‍ക്കുന്നിതാ-
 
4   ഇന്നലേമിന്നുമെന്നും നീയെനിക്കന്യനല്ലതു മൂലമായ്
     മുന്നിലായ് നിന്നെ കാണുന്നെത്രയോ ധന്യമായ് മമ ജീവിതം!
 
5   വന്നിടും പുലര്‍കാലമൊന്നിനിയെന്നു കാത്തിരിക്കുന്നു ഞാന്‍
          മന്നിടം തവ പൊന്മുഖം മൂലം മിന്നിടും നീതിസൂര്യനേ!-

 Download pdf
33906763 Hits    |    Powered by Revival IQ