Search Athmeeya Geethangal

1238. ഇന്നു പകല്‍ വിനയോരോന്നായ് 
Lyrics : P.P.G.
        
രീതി:എന്തതിശയമേ ദൈവത്തിന്‍
 
1   ഇന്നു പകല്‍ വിനയോരോന്നായ് വന്നെന്നാല്‍
     കര്‍ത്തനെ നിന്‍ ചിറകിന്‍-കീഴില്‍
     ഭദ്രമായ് ശരണം നല്‍കിയതോര്‍ത്തു ഞാന്‍ വന്ദിക്കുന്നാദരവായ്-
 
2   ശത്രുവിന്നസ്ത്രം പറക്കും പകലിലും രാവിന്‍ ഭയങ്ങളിലും-ഘോര
     മാരിയോ പീഡയോ ലേശമേഴാതെന്നെ പാലിച്ചെന്തത്ഭുതമായ്!-
 
3   കണ്ണീരിലാണ്ടു വലഞ്ഞു നിരാശയില്‍ ലോകര്‍ ഞരങ്ങിടുമ്പോള്‍-ദേവാ
     എത്രയും മോദമായ് പാടുവാന്‍ നീ തന്നു ഭാഗ്യമീ സാധുവിന്നു-
 
4   ഘോരമാം കൂരിരുളേറുന്നു പാരിതില്‍ നാഥനേ! നീ വെളിച്ചം-തൂകും
     പൊന്‍പ്രഭാതം വരും വേളവരെ നിന്നില്‍ വിശ്രാമം തന്നിടേണം- 

 Download pdf
33906732 Hits    |    Powered by Revival IQ